Zygo-Ad

തെരുവുനായ ശല്യം: അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരും എസ്ഡിപിഐ

 


കോട്ടയം പൊയിൽ: മനുഷ്യ ജീവനും വളർത്തു മൃഗങ്ങളും ഉൾപ്പെടെ നിരവധി ജീവജാലങ്ങൾക്ക് അപകടകരമാകുന്ന രീതിയിൽ വർദ്ധിച്ചുവരുന്ന തെരുവു നായ ശല്യത്തിനെതിരെ അടിയന്തരമായ ഇടപെടൽ നടത്തണമെന്ന് എസ്ഡിപിഐ കോട്ടയം പൊയിൽ ബ്രാഞ്ച് കമ്മിറ്റി പ്രസിഡൻ്റ് ഷാനവാസ് ആവശ്യപ്പെട്ടു, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോട്ടയം പൊയിലിൻ്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായയുടെ ആക്രമത്തിൽ പിഞ്ചുകുട്ടി ഉൾപ്പെടെ നിരവധി ആളുകൾക്ക് പരിക്ക് പറ്റിയിരുന്നു. രാത്രി കാലങ്ങളിൽ വാഹനങ്ങളുടെ പിറകെ തെരുവു നായ്ക്കൾ ഓടുന്നത് കാരണം ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് വളരെയേറെ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. 

കോട്ടയം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇതിനുമുമ്പും തെരുവുനായ ശല്യം അതി രൂക്ഷമായിരുന്നു. ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ പരാതി ബോധിപ്പിച്ചിട്ടും ആവശ്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഏതെങ്കിലും മനുഷ്യ ജീവന് അപകടം ഉണ്ടായതിനു ശേഷം എന്തെങ്കിലും ഇടപെടൽ നടത്തുക എന്നുള്ളത് കാലങ്ങളായി തുടർന്ന് പോരുന്ന രീതിയാണ്. പ്രസ്തുത വിഷയത്തിൽ വന്ദ്യകരണം പോലെയുള്ള അടിയന്തരമായ ഇടപെടൽ നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കാൻ എസ്ഡിപിഐ തയ്യാറാകുമെന്നും ഷാനവാസ് സൂചിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി സഫീർ,ബഷീർ കോട്ടയം പൊയിൽ, സജീർ ,എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ