കൂത്തുപറമ്പ് : നവംബർ 25ന് നടക്കുന്ന 30 ആമത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപികരിച്ചു.
പി ബാലൻ സ്മാരക മന്ദിരത്തിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി സരിൻ ശശി, സിപിഐഎം കൂത്തുപറമ്പ് ഏറിയ സെക്രട്ടറി ടി ബാലൻ,മുഹമ്മദ്സിറാജ്, പി എം അഖില്‍,ഷാജി കരിപ്പായി, വി ഷിജിത്ത് ,ടി മിഥുൻ എന്നിവർ സംസാരിച്ചു. കെ ധനഞ്ജയൻ(ചെയർമാൻ), വി ഷിജിത്ത് (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചു.