കൂത്തുപറമ്പ്: മുപ്പതാമത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നവംബർ 25ന് വിപുലമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 25 ന് 4 മണിയോടെ ധീര രക്തസാക്ഷികൾ വെടിയേറ്റ് വീണ സ്ഥലങ്ങളിൽ നിന്നും ദീപ ശിഖ കൊളുത്തി അത്ലറ്റുകൾ ഏറ്റു വാങ്ങി ദീപ ശിഖ പ്രയാണം ആരംഭിക്കും. തുടർന്ന് 4:30 ന് തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് യുവജന പ്രകടനം ആരംഭിക്കും.
പൊതു സമ്മേളനം കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം പരിസരത്ത് കൂത്തുപറമ്പ് സ്റ്റേഡിയത്തിൽ നടക്കും. പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രസിഡണ്ട് വി വസീഫ്, എം വി ജയരാജൻ, പി ജയരാജൻ, വത്സൻ പനോളി, എം സുരേന്ദ്രൻ, എം വി ഷിമ, സരിൻ ശശി, മുഹമ്മദ് അഫ്സൽ, തുടങ്ങിയവർ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ ധനഞ്ജയൻ , ബ്ലോക്ക് സെക്രട്ടറി വി ഷിജിത്ത്, ടി മിഥുൻ, എം പി അജേഷ് എന്നിവർ പങ്കെടുത്തു .