Zygo-Ad

മഞ്ഞപ്പിത്തം പടരുന്നു; വടകര മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം.


വടകര: വില്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു. മൂന്ന് പഞ്ചായത്തുകളിലായി നൂറോളം പേർ ചികിത്സയിലാണ്.

വില്യാപ്പള്ളി പഞ്ചായത്ത് പരിധിയില്‍ 24 പേർക്കും ആയഞ്ചേരിയില്‍ 30 പേർക്കും മണിയൂരില്‍ ഏഴു പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പഞ്ചായത്തുകളില്‍ കിണർ ക്ലോറിനേഷൻ, ബോധവല്‍ക്കരണ ക്ലാസ്, ലഘുലേഖ വിതരണം, കുടിവെള്ള പരിശോധന എന്നിവ നടത്തി. 

വിവിധ സന്നദ്ധ സംഘടനകള്‍ പ്രതിരോധന പ്രവർത്തനത്തിന് രംഗത്തുണ്ട്. കീഴലില്‍ സ്‌കൂള്‍ കുട്ടികള്‍ വീടുകള്‍ കയറി ബോധവത്കരണം നടത്തി.

ആയഞ്ചേരി പഞ്ചായത്തില്‍ 26ന് പകല്‍ മൂന്നിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ക്ഷേത്ര ഉത്സവാഘോഷ ഭാരവാഹികള്‍, പള്ളി ഭാരവാഹികള്‍, പാചക തൊഴിലാളികള്‍, കാറ്ററിങ് ഉടമകള്‍, വ്യാപാരികള്‍, കല്യാണം നിശ്ചയിച്ച വീട്ടുടമകള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവർ യോഗത്തില്‍ പങ്കെടുക്കും.

വളരെ പുതിയ വളരെ പഴയ