Zygo-Ad

മാക്കൂട്ടം ചുരം പാതയിൽ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു; അന്തർസംസ്ഥാന ബസുകളടക്കം കുടുങ്ങിക്കിടക്കുന്നു


ഇരിട്ടി (കണ്ണൂർ): മാക്കൂട്ടം ചുരം പാതയിൽ ലോറി മറിഞ്ഞതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മറിഞ്ഞ ലോറി റോഡിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കാത്തതിനാൽ ഇതുവരെ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല.

അപകടത്തെ തുടർന്ന് കേരളത്തിലേക്ക് വരുന്ന അന്തർസംസ്ഥാന ബസുകളും ചരക്കു ലോറികളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്. ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.



വളരെ പുതിയ വളരെ പഴയ