Zygo-Ad

കൂത്തുപറമ്പ് നിർമ്മലഗിരി കുട്ടിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ യുവ എൻജിനീയർക്ക് ദാരുണാന്ത്യം: രണ്ട് പേർക്ക് പരിക്ക്


​കൂത്തുപറമ്പ് നിർമ്മലഗിരി കുട്ടിക്കുന്നിൽ മിനി കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ എൻജിനീയർക്ക് ദാരുണാന്ത്യം. കാർ യാത്രികനായ നാഷണൽ ഹെൽത്ത് മിഷൻ എൻജിനീയർ വടകര സ്വദേശി അൽത്താഫ് ആണ് മരിച്ചത്. ഇന്ന്  ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

​മട്ടന്നൂർ ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർദിശയിലേക്ക് പോവുകയായിരുന്ന മിനി കണ്ടെയ്നർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ മൂന്നുപേരെയും നാട്ടുകാരും കൂത്തുപറമ്പ് ഫയർഫോഴ്സും പൊലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽത്താഫിന്റെ ജീവൻ രക്ഷിക്കാനായില്ല.

​പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എല്ലിന്റെ കൺസൾട്ടന്റ് യതുകൃഷ്ണ, കാർ ഡ്രൈവർ പ്രമോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ ഗതാഗതം തടസ്സപ്പെടുകയും, പിന്നീട് പൊലീസ് വാഹനങ്ങൾ നീക്കം ചെയ്തും ഫയർഫോഴ്സ് റോഡിൽ പരന്ന ഓയിൽ കഴുകി നീക്കിയുമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

​


വളരെ പുതിയ വളരെ പഴയ