Zygo-Ad

സ്വച്ഛ് ഭാരത് മിഷൻ: മട്ടന്നൂർ നഗരസഭയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരം; ചെയർമാൻ എൻ ഷാജിത്ത് രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി

 


​മട്ടന്നൂർ നഗരസഭയ്ക്ക് വീണ്ടും ദേശീയതലത്തിൽ തിളക്കമാർന്ന അംഗീകാരം. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള 'സ്വച്ഛ് സിറ്റി ഓഫ് കേരള' അവാർഡിന് മട്ടന്നൂർ നഗരസഭ അർഹമായി.

​ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്നും മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് പുരസ്‌കാരം ഏറ്റുവാങ്ങി. ശുചിത്വ രംഗത്തും മാലിന്യ സംസ്കരണത്തിലും നഗരസഭ നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ ചരിത്ര നേട്ടത്തിന് അർഹമാക്കിയത്.

​ 

വളരെ പുതിയ വളരെ പഴയ