കൂത്തുപറമ്പ്: സൗജന്യ വൈദ്യതി നമ്മുടെ അവകാശം എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ആം ആദ്മി പാർട്ടിയുടെ പോസ്റ്റർ പ്രചാരണത്തിന്റെ കുത്തുപറമ്പ് മണ്ഡല തല ഉത്ഘാടനം ആം ആദ്മി പാർട്ടി ജില്ല സെക്രട്ടറി റമീസ് ചെറുവോട്ടിന്റെ ആദ്യക്ഷതയിൽ മുൻ ജില്ല പ്രസിഡന്റ് സ്റ്റീഫൻ ടി ടി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നിർവഹിച്ചു. പള്ളിവാസൽ പോലുള്ള 132 ചെറുകിട പദ്ധതികൾ യാഥാർഥ്യമാക്കാത്തതിന്റെ കാരണം പർച്ചേസ് കമ്മീഷൻ കാരണം ആണ്. കോഴിക്കോടും പാലക്കാടും എറണാകുളത്തും തിരുവനന്തപുരത്തും നടന്ന റെഗുലേറ്ററി അതോറിറ്റി തെളിവെടുപ്പ് പ്രഹസമാക്കി വീണ്ടും വില വർധനയിലേക്ക് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും സ്റ്റീഫൻ ടി ടി പറഞ്ഞു.
213 കോടി രൂപ 2023 - 24 കാലഘട്ടത്തിൽ ലാഭത്തിൽ ആയിട്ടും എന്തൊകൊണ്ട് വീണ്ടും വില വർധിപ്പിക്കുന്നു എന്ന് KSEB വിശദീകരിക്കണമെന്ന് റമീസ് ചെറുവോട്ട് പറഞ്ഞു. KSEB ക്ക് എതിരല്ല നന്നാക്കുവാൻ വേണ്ടിയാണ് ഈ സമരം എന്നും റമീസ് പറഞ്ഞു. എം പി റഫീദ്, സി സമീർ, പി വിജേഷ് എന്നിവർ പങ്കടുത്തു.