Zygo-Ad

കുട്ടി ഡ്രൈവർ കുടുങ്ങി ; ആർസി ഉടമക്ക് കേസും, 55,000 രൂപ പിഴയും

 


തളിപ്പറമ്പ്: കുട്ടി ഡ്രൈവർക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത ആർ.സി ഉടമയ്ക്കെതിരെ കേസെടുത്തു. കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ പഴയിടത്ത് വീട്ടിൽ പി.നിഷാന്തിനെതിരെയാണ് കേസെടുത്തത്. 

വെള്ളിയാഴ്ച്ച വൈകിട്ട് 6.15 ന് വടക്കാഞ്ചേരി-ഏഴാംമൈൽ റോഡിൽ സ്ട്രീറ്റ് നമ്പർ 5 ന് സമീപം വാഹന പരിശോധന നടത്തവെ തളിപ്പറമ്പ് എസ്.ഐ ജയ്മോൻ ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കെ.എൽ-59-എക്സ് 4638 സ്ക്കൂട്ടർ ഓടിച്ചുവരവെ കുട്ടിഡ്രൈവറെ പിടികൂടിയത്.

സ്ക്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. പിഴയായി 55,000 രൂപയാണ് ഈ കേസിൽ അടക്കേണ്ടി വരിക. കൂടാതെ വാഹനമോടിച്ച കുട്ടിക്ക് 25 വയസ് പൂർത്തിയാകാതെ ലൈസൻസും ലഭിക്കില്ല.

വളരെ പുതിയ വളരെ പഴയ