ഇരിട്ടി: ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെട്ട് പരസ്പരം സംഘർഷത്തിലേർപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടുകാർക്ക് തലവേദനയാകുന്നു.
തില്ലങ്കേരി തെക്കംപൊയിലില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ചേരിതിരിഞ്ഞ് റോഡില്‍ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ സംഘർഷം അതിരുകടന്നതോടെ നാട്ടുകാർ ഇടപെട്ട് ഇവരെ പോലീസിലേല്‍പ്പിച്ചു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വർധിച്ച് വരുന്ന സാഹചര്യത്തില്‍ വാടക റൂമുകളില്‍ താമസിക്കുന്നവരെ കുറിച്ചുള്ള വ്യക്തമായ രേഖകള്‍ സൂക്ഷിച്ചുവക്കാനും തൊഴിലാളികളുടെ താമസയിടങ്ങളില്‍ പരിശോധന ശക്തമാക്കാനും അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.