Zygo-Ad

വാർഡ് വിഭജനം അശാസ്ത്രീയം: ജില്ലാ കലക്ടർക്ക് പരാതി നൽകാൻ ഒരുങ്ങി കൂത്തുപറമ്പ് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി


കൂത്തുപറമ്പ്:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഡിലിമിറ്റേഷൻ തീർത്തും അശാസ്ത്രീയമാണ്,ഇടതുപക്ഷത്തിന്, അനുകൂലമായി ഭരണം പിടിക്കാൻ വേണ്ടിയുള്ള രീതിയിൽ ആണ് ഡിലിമിറ്റേഷൻ നടത്തിയത്, ജനസംഖ്യ അനുപാതം പാലിക്കാതെയും,അതിർത്തികൾ അശാസ്ത്രിയമയ  രീതിയിലും ആണ് ഉള്ളത്,ഒരു വാർഡിൽ ഉള്ള കെട്ടിട നമ്പർ അടുത്ത വാർഡിലും ഉണ്ട് ,അത് കൊണ്ട് തന്നെ തെറ്റായ ഈ ഡിലിമിറ്റേഷൻ അംഗീകരിക്കാൻ ആവില്ല,ഇതിനെതിരെ, ജില്ലാ കളക്ടർ,ഡിലിമിറ്റേഷൻ കമ്മിഷൻ, എന്നിവർക്ക് പരാതി കൊടുക്കാൻ കൂത്തുപറമ്പ് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃയോഗം തീരുമാനിച്ചു, ഇത് സംബന്ധിച്ച് ബ്ലോക്കിലെ  മുഴുവൻ മണ്ഡലം കമ്മിറ്റിയും പരാതി കൊടുക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ നേതൃയോഗം നിർദ്ദേശം നൽകി,യോഗത്തിൽ കെ ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു, പി കെ സതീശൻ,യു എൻ സത്യചന്ദ്രൻ, പി  ഗോവിന്ദൻ കെ ടി ശ്രീധരൻ,ജിഷ വള്ള്യായി,രാമചന്ദ്രൻ പാട്യം,എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ