കൂത്തുപറമ്പ് : സിപിഐഎം കൂത്തുപറമ്പ് ഏരിയാ സമ്മേളനത്തിന് വലിയ വെളിച്ചത്ത് തുടക്കമായി. വജ്ര ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കെ.കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുതിർന്ന ഏറിയ കമ്മിറ്റിയംഗം എൻ.കെ ശ്രീനിവാസൻ പതാക ഉയർത്തി.
ഷാജി കരിപ്പായി, പി.എം മധുസൂദനൻ , ഒ.സി ബിന്ദു, എം.കെ നജീർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ടി.ബാലൻ, എം സുകുമാരൻ, അഡ്വ. പത്മജ പത്മനാഭൻ , ടി.പവിത്രൻ , എം.സി രാഘവൻ എന്നിവർ അടങ്ങിയതാണ് സ്റ്റിയറിംഗ് കമ്മിറ്റി. സംഘാടക സമിതി ചെയർമാൻ എ അശോകൻ സ്വാഗതം പറഞ്ഞു. എം സുകുമാരൻ രക്തസാക്ഷി പ്രമേയവും , അഡ്വ. പത്മജ പത്മനാഭൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി ടി.ബാലൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എംവി ജയരാജൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ,എൻ ചന്ദ്രൻ, വത്സൻ പനോളി, അഡ്വ. കെ സജീവൻ , ജില്ലാ സെക്രട്ടറി എംവി ജയരാജൻ, എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, കെ ധനഞ്ജയൻ , വികെ സനോജ്, പാട്യം രാജൻ, കെ ലീല തുടങ്ങിയവർ പ്രസംഗിച്ചു.
16 ലോക്കൽ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 150 പ്രതിനിധികളും 21 ഏറിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 171 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ വ്യാഴാഴ്ച്ച സമാപിക്കും .
തുടർന്ന് വൈകിട്ട് ചീരാറ്റ കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും ചെറുവാഞ്ചേരിയിൽ പൊതു സമ്മേളനവും നടക്കും. സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതു സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.