Zygo-Ad

സിപിഐഎം കൂത്തുപറമ്പ് ഏരിയ സമ്മേളനം നവംബർ 19, 20 ,21 തീയതികളിൽ

 


കൂത്തുപറമ്പ്: സിപിഐഎം കൂത്തുപറമ്പ് ഏരിയ സമ്മേളനം നവംബർ 19, 20 ,21 തീയതികളിൽ ചെറുവാഞ്ചേരിയിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച്ച കൊടി, കൊടിമര, ദീപശിഖ ജാഥകൾ പ്രയാണം നടത്തും. 

എം സുകുമാരൻ നയിക്കുന്ന ദീപശിഖാ ജാഥ രാവിലെ 9ന് നീർവേലി യു.കെ കുഞ്ഞിരാമൻ രക്തസാക്ഷി കുടിരത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വത്സൻ പനോളി ഉദ്ഘാടനം ചെയ്യും. ഷാജി കരിപ്പായി നയിക്കുന്ന പതാക ജാഥ പകൽ 2.30 ന് കിഴക്കെ കതിരൂർ എം കെ സുരേന്ദ്രൻ രക്ത സാക്ഷി കുടീരത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും. 

എം.സി രാഘവൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള കൊടിമര ജാഥ വൈകിട്ട് 4 ന് ചെറുവാഞ്ചേരി ചന്ദ്രൻ രക്തസാക്ഷി കുടീരത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൊടി, കൊടിമര , ദീപശിഖ ജാഥകൾചെറുവാഞ്ചേരിയിൽ സംഘമിച്ച് വൈകിട്ട് ആറു മണിക്ക് പൊതു സമ്മേളനം നഗരിയായ ചെറുവാഞ്ചേരി കോടിയേരി ബാലകൃഷ്ണൻ നഗറിൽ പതാക ഉയർത്തും. 

പ്രതിനിധി സമ്മേളനം 20ന് രാവിലെ 9.30ന് വലിയ വെളിച്ചം വജ്ര ഓഡിറ്റോറിയത്തിൽ കെകെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് സമാപനം കുറിച്ച് 21ന് വൈകിട്ട് ചെറുവാഞ്ചേരി കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ച്, ബഹുജന പ്രകടനം, പൊതു സമ്മേളനം എന്നിവ നടക്കും. പൊതു സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും .

വളരെ പുതിയ വളരെ പഴയ