Zygo-Ad

കൂത്തുപറമ്പ് കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു

 


കൂത്തുപറമ്പ്: രണ്ടു ദിവസമായി കണ്ണൂർ-കൂത്തുപറമ്പ് റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു.

  കൂത്തുപറമ്പ് എസിപി ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ മുതല്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ പണിമുടക്കിനെ തുടർന്ന് വിദ്യാർഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ദുരിതത്തിലായത്.

കൂത്തുപറമ്പ് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ എം. കൃഷ്ണൻ, തലശേരി മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ ഇ. ജയറാം എന്നിവരുടെ നേതൃത്വത്തില്‍ ബസ് ഉടമകളും തൊഴിലാളികളും ചർച്ചയില്‍ പങ്കെടുത്തു.

മിന്നല്‍ പണിമുടക്ക് നടത്തുന്നത് അവസാനിപ്പിക്കുക, ബസ്‌ സ്റ്റോപ്പില്‍ നിർത്തി വിദ്യാർഥികളെ കയറ്റുക, ബസുകള്‍ സമയക്രമം പാലിക്കുകയും മത്സരയോട്ടം അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പില്‍ വരുത്താനും യോഗത്തില്‍ തീരുമാനമായി.

വളരെ പുതിയ വളരെ പഴയ