ഇരിട്ടി: നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷകളില്‍ ഇടിച്ചു കയറി. അപകടത്തില്‍ നാലു പേർക്ക് പരിക്കേറ്റു. കണ്ണൂർ വള്ളിത്തോട് ടൗണില്‍ രാവിലെ എട്ടരയോടെയായിരുന്നു അപകടം ഉണ്ടായത്.
കർണാടക ഭാഗത്തു നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന നാലു ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറിയത്.
മൂന്ന് ഓട്ടോ ഡ്രൈവർമാർക്കും സമീപത്ത് കൂടെ നടന്നു പോവുകയായിരുന്ന കാല്‍നടക്കാരനും പരിക്കേറ്റു. പരിക്കേറ്റ നാലു പേരേയും ഇരിട്ടിയിലേയും കണ്ണൂരിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.