തളിപ്പറമ്പ്: ധർമ്മശാല അഞ്ചാംപീടിക ചെറുകുന്ന് തറ റൂട്ടില്‍ സർവ്വീസ് നടത്തുന്ന ബസുകള്‍ ജനുവരി 3 മുതല്‍ അനിശ്ചിത കാല പണിമുടക്കു നടത്തുമെന്ന് ബസ്സുടമ സംഘടനകളും സംയുക്ത തൊഴിലാളി സംഘടനകളും അറിയിച്ചു.
തളിപ്പറമ്പ് ധർമ്മശാല അഞ്ചാംപീടിക ചെറുകുന്ന് തറ റൂട്ടില്‍ അടിപ്പാത നിർമ്മിച്ചിരിക്കുന്നത് ബസുകള്‍ക്ക് കടന്നു പോകുവാൻ പറ്റാത്ത രീതിയിലാണ്. ഈ വിഷയത്തില്‍ ബസുടമസ്ഥരുടെ സംഘടന നിരവധി തവണ അധികൃതർക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അനുകൂലമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
ഇതില്‍ പ്രതിഷേധിച്ച് ഈ റൂട്ടില്‍ സർവ്വീസ് നടത്തുന്ന മുഴുവൻ ബസുകളും ജനുവരി 3 മുതല്‍ അനശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തി വെക്കുമെന്നാണ് ബസുടമസ്ഥ സംഘടനകളും, സംയുക്ത തൊഴിലാളി സംഘടനകളും അറിയിച്ചത്.