തളിപ്പറമ്പ്: കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരു നിയന്ത്രണവുമില്ലാതെ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും ലൈസെൻസും ഹെൽത്ത് കാർഡുകളും ഇല്ലാതെ പ്രവർത്തിക്കുന്ന നിരവധി ഇളനീർ കരിമ്പ് ജ്യൂസ് സെൻ്ററുകൾ എന്ന പേരിൽ പ്രവർത്തിക്കുന്ന അനധികൃത ജ്യൂസ് ചായക്കടകളിലും ആരോഗ്യ വകുപ്പും സംസ്ഥാന ദേശീയ പാത അതോററ്റിയും ഒരു നിയന്ത്രണവും നടത്താത്ത സാഹചര്യത്തിലാണ് ജില്ലയിൽ മഞ്ഞപ്പിത്ത വ്യാപനം വ്യാപകമാകുന്നതെന്ന പരാതിയെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്.
ജില്ലയിലെ പാനൂർ കൂത്ത്പറമ്പ് സംസ്ഥാന പാതയിലടക്കം ഇത്തരം നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന പാതയോരം കയ്യേറിയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. പാട്യം, മൊകേരി ഗ്രാമപഞ്ചായത്ത് പരിധിയിലും പാനൂർ മുൻസിപ്പാലിറ്റി പരിധിയിലും ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
മഞ്ഞപ്പിത്തം ബാധിച്ച് തളിപ്പറമ്പ് സ്വദേശികളായ 2 സഹോദരങ്ങളുടെ മരണത്തെ തുടർന്ന് കോഴിക്കോട് ബീച്ചിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിച്ചിരുന്നു.
തളിപ്പറമ്പ് സ്വദേശികളായ 2 സഹോദരങ്ങള്‍ കഴിഞ്ഞ മാസം മഞ്ഞപ്പിത്തം ബാധിച്ച മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ബീച്ചിലെ സ്ഥാപനങ്ങൾക്ക് നടപടി സ്വീകരിച്ചിരുന്നു. മരിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് നിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ മുനവര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്.
തളിപ്പറമ്പ് നഗര സഭയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ നഗരസഭാ ചെയർപേഴ്സൺ വിളിച്ച് ചേർത്ത അടിയന്തരയോഗം നഗരസഭയിൽ വച്ച് ചേർന്നു. നഗരസഭാ സെക്രട്ടറി , നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ , ആരോഗ്യ വകുപ്പ് ജീവനക്കാർ , പോലീസ് അധികൃതർ , ജനപ്രതിനിധികൾ , വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 2024 മെയ് മുതൽ നഗരസഭാ പരിധിയിൽ ആകെ 363 കേസുകളാണ് ഉണ്ടായിട്ടുള്ളത്.
അതിൽ 3 രോഗികൾ മരണപ്പെടുകയും ചെയ്തു . ഈ മാസം മാത്രം 84 കേസുകൾ ഉണ്ടായി എന്നത് രോഗ പകർച്ചയുടെ ഗൗരവം വർദ്ധിക്കുന്നു. ആയതിനാൽ നഗരസഭാ പരിധിയിൽ കുടിവെള്ളം സപ്ലെ ചെയ്യുന്ന എല്ലാ സ്വകാര്യ ഏജൻസികളുടെയും പ്രവർത്തനം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തലശ്ശേരി ഷെമി ഹോസ്പിറിലിനോട് ചേർന്ന് നടത്തുന്ന അനധികൃത ജ്യൂസ് സെൻ്റർ ആരോഗ്യ വകുപ്പ് അടച്ച് പൂട്ടിച്ചിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു