മാലൂർ മാലിന്യമുക്ത നവകേരള ജനകീയ കാമ്പയിനിൻ്റെ ഭാഗമായി മാലൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിലെ 240 അയൽക്കൂട്ടങ്ങളും ഹരിതശുചിത്വ പദവിയിലേക്ക് എത്തിയതിന്റെ സമ്പൂർണ പ്രഖ്യാപനം വെള്ളിയാഴ്ച നടക്കും. മാലൂർ പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മൂന്നിന് പേരാവൂർ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം വി.ഗീത മുഖ്യാതിഥിയായിരിക്കും