കൂത്തുപറമ്പ് :കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തും പാട്യം പഞ്ചായത്തും ചേർന്ന് ജനകീയ കൂട്ടായ്മയിൽ ചെറുവാഞ്ചേരിയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന് ചൊവ്വാഴ്ച വൈകിട്ട് നാലിനു മന്ത്രി വി അബ്ദുറഹ്മാൻ കല്ലിടും. ഗ്രാമ -ബ്ലോക്ക് - ജില്ലാ പഞ്ചായത്തു കളുടെ ഫണ്ട് ഉപയോഗിച്ച് ജനകീയ പങ്കാളിത്തത്തോടെ മൂന്ന് ഏക്കർ സ്ഥലം വിലയ്ക്ക് വാങ്ങിയാണ് സ്റ്റേഡിയം നിർമാണം. കൂടാതെ കഴിഞ്ഞ ബജറ്റിൽ സംസ്ഥാന അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. ആദ്യഘട്ടത്തിൽ വോളിബോൾ, ഷട്ടിൽ, ബാഡ്‌മിൻ്റൺ എന്നിവക്കാവശ്യമായ ഇൻഡോർ സ്റ്റേഡിയമാണ് നിർമിക്കുക.
വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ ഷീല, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജനകീയ കമ്മിറ്റി ചെയർമാനുമായ എ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷെറീന, കെ കെ പവിത്രൻ, കെ ഭരതൻ, എൻ സുരേഷ്, ഇ കുഞ്ഞനന്തൻ എന്നിവർ പങ്കെടുത്തു.