Zygo-Ad

കർഷക അദാലത്തില്‍ കർഷകർക്ക് നേരിട്ട് മന്ത്രിക്ക് പരാതി നല്‍കാം

 


ആലക്കോട്: ആലക്കോട് നടക്കുന്ന ഇരിക്കൂർ നിയോജക മണ്ഡലം കർഷക സംഗമത്തിനോടനുബന്ധിച്ചുള്ള കർഷക അദാലത്തില്‍ കർഷകർക്ക് നേരിട്ട് പരാതികള്‍ നല്‍കാൻ അവസരം.

ജനുവരി 14 മുതല്‍ 16 വരെയാണ് അദാലത്ത്. കൃഷി ഭവൻ മുഖേന പരാതി നല്‍കാൻ സാധിക്കാതിരുന്നവർക്കും പുതുതായി പരാതി നല്‍കേണ്ടവർക്കും മന്ത്രിക്ക് നേരിട്ട് പരാതി നല്‍കാൻ അവസരമൊരുക്കണമെന്ന് സബ് കമ്മിറ്റി യോഗം തീരുമാനിച്ചു. 

സജീവ് ജോസഫ് എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. 

ബേബി ഓടമ്പള്ളി, മിനി ഷൈബി, തോമസ് വക്കത്താനം, മധു തോട്ടിയില്‍, പി സി ആയിഷ, ജോസ് വട്ടമല, ബാബു പള്ളിപ്പുറം, വർഗീസ് പയ്യമ്പള്ളി, വി. ജി. സോമൻ, സി.ജി. ഗോപൻ, വി.എ. റഹീം, കെ.എം. ഹരിദാസ്, പ്രസാദ്, ജയിംസ് മാനുവല്‍, ഡെന്നിസ് വാഴപ്പള്ളി, കൃഷ്ണൻ കൂലേരി, കെ.എം. തോമസ്, ജില്ലാ പ്രിൻസിപ്പല്‍ കൃഷി ഓഫീസർ എം.എൻ. പ്രദീപൻ, ഡപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ്. നായർ തുടങ്ങിയവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ