പഴശ്ശി ജലസേചന പദ്ധതിയുടെ അഴീക്കല്‍ ബ്രാഞ്ച് കനാലിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ഏച്ചൂര്‍ ഇലക്ട്രിക്കല്‍ ഓഫീസിന് സമീപം രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ അനീഷ അധ്യക്ഷയായി.
പഴശ്ശി ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയരാജന്‍ കണിയേരി പദ്ധതി വിശദീകരിച്ചു. 18 മീറ്റര്‍ നീളമുള്ള അഴീക്കല്‍ ബ്രാഞ്ച് കനാല്‍ കൂടാളി, മുണ്ടേരി ഗ്രാമപഞ്ചായത്തുകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍ എന്നിവയിലൂടെ കടന്നു പോകുന്നു.
ആറ് ഡയറക്റ്റ് ഫീല്‍ഡ് ബോത്തികളും 10 ഡിസ്ട്രിബ്യൂട്ടറി കനാലുകളും അഴീക്കല്‍ ബ്രാഞ്ച് കനാലില്‍ നിന്നുണ്ട്. മഴക്കാലങ്ങളിലും കനാലിലൂടെ ജലവിതരണം നടത്തുന്ന സമയങ്ങളിലും കനാലില്‍ ചോര്‍ച്ച ഉണ്ടാകാറുണ്ട്. ഇത് തടയാനുള്ള ലൈനിംഗ് പ്രവൃത്തിയാണ് നടത്തുന്നത്.
ലൈനിങ് പ്രവൃത്തിയ്ക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാുകാരനായ കീഴല്ലൂര്‍ ടി രത്നാകരന് 65,77,692 രൂപയുടെ വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.