Zygo-Ad

കൂട്ടുപുഴയില്‍ വൻ എം.ഡി.എം.എ വേട്ട:കണ്ണൂർ മുണ്ടേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍

 


ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ വന്‍ എം.ഡി.എം.എ വേട്ട. യുവാവ് അറസ്റ്റില്‍. 44.8 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ മുണ്ടേരി സ്വദേശി മാധവം ഹൗസില്‍ കെ.ഗൗരി ഷാ(21)യാണ് പിടിയിലായത്.

ബംഗളൂരുവില്‍ നിന്നും എം.ഡി.എം.എ എത്തിച്ച്‌ ഏച്ചൂര്‍, മുണ്ടേരി ഭാഗങ്ങളില്‍ വ്യാപകമായി വില്‍പ്പന നടത്താറുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും മൊഴി ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി അനൂജ് പലിവാളിന്റെ നിര്‍ദേശാനുസരണം പുതുവത്സരത്തോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി പൊലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകുന്നേരം യുവാവ് പിടിയിലായത്.

കൂട്ടുപുഴ പോലിസ് ചെക്ക് പോസ്റ്റില്‍ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ