Zygo-Ad

കൂടാളി പഞ്ചായത്ത് വാർഡ് വിഭജനവുമായി ബന്ധപ്പെട്ടു കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ പരാതികൾ നൽകി


 മട്ടന്നൂർ: അശാസ്ത്രീയവും മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമായി വാർഡിൻ്റെ അതിരുകൾ കണക്കാക്കിയതിനതിരെയും ഓരോ നിർദ്ദിഷ്ട വാർഡിലും നിരവധി വാസാ യോഗ്യമല്ലാത്ത വീട്ടുകളും വായനശാലകളെ പോലും ഉൾപെടുത്തിയതിനെതിരെയും എല്ലാ വാർഡുകളിലെ വീടുകളുടെ എണ്ണവും ശരാശരി ജന സംഖ്യയും കാണിച്ചതിലെ വലിയ തോതിലുള്ള തെറ്റ് സംഭിച്ചതും പരാതിയിൽ ചൂണ്ടി കാട്ടി.  

ഓരോ വാർഡിൻ്റെയും കുറ്റമറ്റ രീതിയിലുള്ള വാർഡ് വിഭജന നിർദ്ദേശവും അനുബന്ധ രേഖകളും പരാതിയോടെപ്പം സമർപ്പിക്കുകയും ചെയ്തു. കൂടാളി പഞ്ചായത്ത് കോൺഗ്രസ്സിൻ്റെ ഡിലിമിറ്റേഷൻ കമ്മിറ്റി കൺവീനർ പി.കെ ജനാർദ്ദനൻ മാസ്റ്ററുടെ  നേതൃത്വത്തിൽ എല്ലാ വാർഡുകളിൽ നിന്നുമായി 25 ഓളം പരാതികൾ കണ്ണൂർ കലക്ടറേറ്റിൽ ഡിലിമിറ്റേഷൻ വിഭാഗത്തിന്  കൈമാറി. 

കൂടാളി പഞ്ചായത്തിലെ മുഴുവൻ വാർഡ് വിഭജനവും ഭൂമിശാസ്ത്രപരമായ അതിരുകൾ നിശ്ചയിക്കാതെയും ഡിലിമിറ്റേഷൻ വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പ്രസിദ്ധീകരിച്ചത്. അശാസ്ത്രീയമായി നടത്തിയ വാർഡ് വിഭജനം റദ്ദാക്കി മാനദണ്ഡമനുസരിച്ച് വിഭജനം നടത്തണമെന്നും കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ