ഇരിട്ടി: വാടകയ്ക്കെടുത്ത കാർ മറിച്ചുവിറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പയഞ്ചേരി സ്വദേശി സി.എൻ. പോക്കുട്ടിയെയാണ് (50) ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
2023ലായിരുന്നു കേസിനാസ്പദമായ സംഭവം. കിളിയന്തറ സ്വദേശിയില്‍ നിന്നും റെന്‍റ് എ കാർ വ്യവസ്ഥയില്‍ വാടകയ്ക്ക് എടുത്ത കാർ മറിച്ചു വില്‍ക്കുകയായിരന്നു. വാഹന ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും പോക്കുട്ടി ജില്ലാ കോടതിയില്‍ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു.
കേസന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥ പ്രകാരമായിരുന്നു കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാല്‍, പിന്നീട് വ്യവസ്ഥ പാലിക്കാഞ്ഞതിനാല്‍ കോടതി മുൻകൂർ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഇതേ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരിട്ടി എസ്‌ഐ ഷറഫുദ്ദീൻ, എഎസ്‌ഐ റീന, സിപിഒമാരായ സുകേഷ്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.