Zygo-Ad

തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി


കൂത്തുപറമ്പ് :മാങ്ങാട്ടിടം ആമ്പിലാട് പാറയിൽ വീടിനു മുന്നിൽ തള്ളിയ കടയിലെ മാലിന്യം തിരിച്ചെടുപ്പിച്ചു. കോട്ടയം പഞ്ചായത്തിലെ പുറക്കളം സാറാ ഫാത്തിമ ടീ സ്റ്റാളിൽ നിന്നുള്ള മാലിന്യമാണ് വ്യാഴാഴ്ച രാവിലെ ആമ്പിലാട് പാറയിലെ വീട്ടിനു മുന്നിൽ വലിച്ചെ റിഞ്ഞത്. മാലിന്യത്തിൽ നിന്ന് കണ്ടെത്തിയ തെളിവുകളിൽ നിന്നാണ് മാലിന്യം തള്ളിയ ആളെ തിരിച്ചറിഞ്ഞത്.

 5,000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിനും കടയിൽ നിന്നുള്ള മാലിന്യം ഹരിത കർമസേനയ്ക്ക് കൈമാറുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പഞ്ചായത്തിനും ജില്ലാ സ്ക്വാഡ് നിർദേശം നൽകി.

 പരിശോധന യിൽ എൻഫോഴ്സെസ്മെന്റ് ഓഫീ സർ കെ ആർ അജയകുമാർ, ശരീകുൽ അൻസാർ, അജ്‌മൽ അസീസ്, എൻ പി സുപ്രിയ, കെ ശശിധരൻ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ