പാട്യം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ പോഷക തോട്ടം കിറ്റ് വിതരണ ഉൽഘാടനം പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിനിജ എൻ വി നിർവഹിച്ചു
കൃഷി വകുപ്പിൻ്റെ പോഷക സമൃദ്ധി മിഷൻ പദ്ധതിയുടെ ഭാഗമായി 880 രൂപ വിലയുള്ള പോഷക തോട്ടം ഒരുക്കുന്നത്തിനുള്ള കിറ്റ് അപേക്ഷകർക്ക് 380 രൂപയ്ക്ക് ആണ് വിതരണം നടത്തിയത്.
പോഷക തോട്ടം കിറ്റിൽ വിവിധ ഇനം പച്ചക്കറി തൈകൾ, മുരിങ്ങ, അഗത്തി ചീര, കുമ്മായം, സമ്പൂർണ (സൂക്ഷ്മ മൂലക മിശ്രിതം), സ്യൂഡോമോണസ്, ട്രൈക്കോടർമ, ഫിഷ് അമിനോ ആസിഡ്, സമ്പുഷ്ട്ടീകരിച്ച കമ്പോസ്റ് വളം, ജൈവ കീടനാശിനി എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ശാസ്ത്രീയമായ പച്ചക്കറി കൃഷിയിലൂടെ ആരോഗ്യ സംരക്ഷണവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 100 കർഷകർക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്.
ചടങ്ങിൽ പാട്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി പ്രദീപ്കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാത ടി, ആരോഗ്യകര സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ കോമത്ത് , വാർഡ് മെമ്പർമാർ, കൃഷി ഭവൻ ഉദ്യോഗസ്ഥർ , കർഷകർ തുടങ്ങിയവർ പങ്കെടുത്തു.