കേളകം: മാവോവാദി ഭീഷണി നിലനില്‍ക്കുന്ന കേളകം പൊലീസ് സ്റ്റേഷന് മുകളിലൂടെ അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ കേസ്.
പൊലീസ് ഡ്രോണ്‍ പിടിച്ചെടുത്തു. ബക്കളം സ്വദേശി ഒ.ടി.രജത്തി (28) നെതിരെയാണ് കേളകം പൊലീസ് കേസെടുത്തത്.
മാവോവാദി ഭീഷണി നില നില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലുള്ള കേളകം പൊലീസ് സ്റ്റേഷന് മുകളിലൂടെ ഡ്രോണ്‍ ചിത്രീകരണം നടത്തിയതിനാണ് കേസെടുത്തതെന്നും, പിടിച്ചെടുത്ത ഡ്രോണ്‍ കോടതിയില്‍ ഹാജരാക്കിയതായും കേളകം പൊലീസ് സബ് ഇൻസ്‌പെക്ടർ വി.വി.ശ്രീജേഷ് പറഞ്ഞു. ഒരു സിനിമയുടെ ഭാഗമായാണ് ഡ്രോണ്‍ ചിത്രീകരണം നടത്തിയത്.