Zygo-Ad

ഹാപ്പിനസ് ഫെസ്റ്റുമായി പെരളശ്ശേരി

 പെരളശേരി: ജനങ്ങളുടെ ക്ഷേമവും സന്തോഷവും വർധിപ്പിക്കാനും  പെരളശേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 27 മുതൽ 31 വരെ ഒപ്പം പെരളശേരി' പേരിൽ അഞ്ചുദിവസം നീളുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. 27ന് പെരളശേരി എ കെ ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫോക്ലോർ അക്കാദ മി സെക്രട്ടറി എ വി അജയകുമാർ ഉദ്ഘാടനം ചെയ്യും. അങ്കണവാടി കുട്ടികളുടെ കലോത്സവം കുഞ്ഞരങ്ങ് അരങ്ങേറും. 28ന് 'ശലഭോത്സവം' ഭിന്നശേഷി കലാകായികോത്സവം നടക്കും. തുടർന്ന് സുഭാഷ് അറുകരയുടെ

പാട്ടരങ്ങ് ഉണ്ടാകും. 29ന് വയോജന കലോത്സവം അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കരോക്കെ ഗാനമേള അരങ്ങേറും. 30ന് വനിതോത്സവം രജിത മധു ഉദ്ഘാടനം ചെയ്യും. 31ന് യുവോത്സവം നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും. പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ഫോക്ക് മെഗാ ഷോ കാൽ ചിലമ്പ് അവതരിപ്പിക്കും. ക്യാമ്പ് ഫയറും പുതുവ ത്സര വരവേൽപ്പും 

ഫെസ്റ്റിവലിൻ്റെ ഭാഗമാകും. ഫുഡ് ഫെസ്റ്റും വിവിധ പ്രദർശനങ്ങളും നടക്കും. 26ന് ഹരിത വീടുകളുടെ പ്രഖ്യാപനം നക്ഷത്ര തിളക്കം വാർഡുകളിൽ സംഘടിപ്പിക്കും.

വളരെ പുതിയ വളരെ പഴയ