മട്ടന്നൂർ :മട്ടന്നൂർ ബസ് സ്റ്റാൻഡിന് സമീപം രണ്ടുകടകളിൽ മോഷണം. ഐമാളിലെ മാഞ്ഞു ബസാർ സൂപ്പർ മാർക്കറ്റിലെ ഷട്ടറിന്റെ പൂട്ട് തകർത്ത് 67,000 രൂപയും മത്സ്യ മാർക്കറ്റിന് സമീപത്തെ എംഎ പച്ചക്കറി സ്റ്റാളിൽ നിന്ന് പണമടങ്ങിയ ബാഗും സഹായഭണ്ഡാരങ്ങളിലെ പണവുമാണ് മോഷ്ടിച്ചത്. ഞായർ പുലർച്ചയോടെയാണ് സംഭവം.
മട്ടന്നൂർ എസ്ഐ ആർഎൻ പ്രശാന്തിന്റെ നേതൃത്വത്തിൽ പൊലീ സും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടിക്കുന്നതിൻ്റെ സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയും കണ്ടെത്തി.പോലിസ് അന്വേഷണം ഊർജിതമാക്കി.