Zygo-Ad

ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം തടവും പിഴയും

 


മട്ടന്നൂർ :ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ മട്ടന്നൂർ പോക്സോ അതിവേഗ കോടതി 15 വർഷം തടവിനും 45,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. മമ്പറം പടിഞ്ഞിറ്റാമ്മുറി ഡാലിയാസ് ഹൗസിൽ പി എം ഡാനിഷിനെ (48)യാണ് മട്ടന്നൂർ പോക്സോ കോടതി ജഡ്ജ് അനിറ്റ് ജോസഫ് ശിക്ഷിച്ചത്. പിഴത്തുകയിൽ നിന്ന് 35,000 രൂപ ഇരയ്ക്ക് നൽകണം. 2023ൽ പിണറായി പൊലീസ്  സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചിത്രരചന പഠിക്കാനെത്തിയ കുട്ടിയെ അധ്യാപകനായ പ്രതി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. സീനിയർ സിപിഒ പി വി റമീളയാണ് കേസ് രജിസ്റ്റർചെയ്തത്. എസ്ഐ ബി എസ് ബാബിഷ് അറസ്റ്റു ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി വി ഷീന ഹാജരായി.
വളരെ പുതിയ വളരെ പഴയ