Zygo-Ad

പിണറായിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു


 പിണറായി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് കെ. പി. യും പാർട്ടിയും രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത് 

    പാതിരിയാട്ടെ ലക്ഷ്മി കാഞ്ഞാങ്കണ്ടിയുടെ ഒഴിഞ്ഞ് കിടന്നിരുന്ന വീടിൻ്റെ അടുക്കളയിൽ വെച്ച് ചാരായം വാറ്റുന്നതിനിടയിലാണ് കീഴത്തൂർ സ്വദേശികളായ സി.എൻ.ബിജു ( 46), സി. സന്തോഷ് സി. (48)എന്നിവരെ അറസ്റ്റ് ചെയ്തത്.. 10 ലിറ്റർ ചാരായവും, 100 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.


അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.രമേശൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം.സി വിനോദ് കുമാർ, ജിനേഷ് നരിക്കോടൻ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ഉമേഷ്, കെ. നിവിൻ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

വളരെ പുതിയ വളരെ പഴയ