മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ ജനുവരിയിൽ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം വർധന. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 18 ശതമാനവും ഡിസംബറിൽ ഉള്ളതിനേക്കാൾ എട്ട് ശതമാനവും യാത്രക്കാർ വർധിച്ചു.
ആകെ 1.3 ലക്ഷം യാത്രക്കാരാണ് ജനുവരിയിൽ കണ്ണൂർ വഴി യാത്ര ചെയ്തത്. ആഭ്യന്തര സർവീസുകളുടെ എണ്ണത്തിൽ 16 ശതമാനവും അന്താരാഷ്ട്ര സർവീസുകളിൽ 22 ശതമാനവും വർധനയുണ്ടായി. കണ്ണൂരിൽ നിന്ന് അബുദാബി സെക്ടറിലേക്കാണ് നിലവിൽ കൂടുതൽ യാത്രക്കാരുള്ളത്. ഏകദേശം 24000 യാത്രക്കാരാണ് പ്രതിമാസം ഉള്ളത്.