Zygo-Ad

വേങ്ങാട് പുഴയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി


അഞ്ചരക്കണ്ടി: വേങ്ങാട് പുഴയില്‍ വീണു മരിച്ച മധ്യവയസ്ക്കനെ തിരിച്ചറിഞ്ഞു. കീഴല്ലൂർ വളയാൻ സ്വദേശി പഴേടത്ത് പത്മനാഭനാണ് മരിച്ചത്.

കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണാതായിരുന്നു. ബന്ധുക്കള്‍ മട്ടന്നൂർ പൊലി സില്‍ നല്‍കിയിരുന്ന പരാതിയില്‍ പൊലിസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വ്യാഴാഴ്ച്ച രാവിലെ വേങ്ങാട് ദാരോത്ത് പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ സെക്യുരിറ്റി ജീവനക്കാരനാണ് പത്മനാഭൻ.

WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP
വളരെ പുതിയ വളരെ പഴയ