ചക്കരക്കല്‍ : റോഡ് വികസനത്തിൻ്റെ പേരില്‍ ചക്കരക്കല്‍ ടൗണില്‍ നൂറ് കണക്കിന് വ്യാപാരികളെ പെരുവഴിയിലാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഇതിനായി നടത്തിയ സർവ്വേ പ്രകാരം ചക്കരക്കല്‍ നഗരത്തിലെ നിരവധി കടകളാണ് പൊളിച്ചു നീക്കേണ്ടി വരിക. ആറു മീറ്ററിലേറെയാണ് പലയിടത്തും റോഡ് വികസനത്തിനായി സ്ഥലമെടുക്കുന്നത്. ചക്കരക്കല്ലില്‍ നടക്കുന്നത് അശാസ്ത്രീയമായ വികസനമാണെന്ന് ആരോപിച്ച് വ്യാപാരി സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.
വ്യാപാരികളെ കുടിയൊഴിപ്പിക്കാതെ വികസന പ്രവർത്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കല്‍ യൂനിറ്റിൻ്റെ നേതൃത്വത്തില്‍ 28 ന് വൈകുന്നേരം 4.30 ന് ചക്കരക്കല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതു യോഗവും നടത്തും.
സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ജില്ലാ വൈസ് പ്രസിഡൻ്റ് എ സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും.