Zygo-Ad

കുടിവെള്ളമില്ല; കേളകത്ത് ജനം ദുരിതത്തില്‍


കേളകം: വഴിക്കുടി മലയില്‍ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതെ ദുരിതത്തില്‍. 22 ദിവസത്തിലധികമായി പ്രദേശത്ത് ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം തടസപ്പെട്ടിക്കുകയാണ്.

വാർഡ് അംഗത്തോടും ജല അതോറിറ്റി ഉദ്യോഗസ്‌ഥരോടും പരാതി പറഞ്ഞുവെങ്കിലും ഒന്നും നടന്നില്ല.

ഇതിനിടയില്‍ കുടിവെള്ളം വരുന്ന പൈപ്പ് ബ്ലോക്ക് ആണെന്ന് പറഞ്ഞ് വലിയ കുഴി കുഴിച്ച്‌ പോയ ജല അതോറിറ്റിക്കാരെ പിന്നീട് ഈ വഴിക്ക് കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്ന പെരുന്താനത്തെ ജല അതോറിറ്റിയുടെ കുളത്തില്‍ വെള്ളമില്ലാത്ത അവസ്‌ഥയാണ് നിലവില്‍. 

അശാസ്ത്രീയമായി നിർമാണം നടത്തിയത് കാരണമാണ് കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതെന്നും വഴിക്കുടി മലയില്‍ കുടിവെള്ളം അടിയന്തര പ്രാധാന്യത്തോടെ എത്തിച്ചില്ലെങ്കില്‍ ജല അതോറിറ്റിയുടെ ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്നും വാർഡ് അംഗം ജോണി പാമ്പാടി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ