Zygo-Ad

ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രമം.

 


കൂത്തുപറമ്പ്  വേങ്ങാട് കൂർമ്പക്കാവിൽ ഉത്സവത്തിന് എത്തിയ ആർഎസ്എസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ അക്രമിച്ചതായി പരാതി. പടുവിലായി സ്വദേശികളായ സായൂജ്, സുജി, കൂടാളി സ്വദേശിയായ അഭിനന്ദ് എന്നിവർക്ക് നേരെയാണ് അക്രമം നടന്നത്. ഇവർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

 സിപിഎം പ്രവർത്തകരായ ചെറിയ വളപ്പ് സ്വദേശി ഉണ്ണി എന്ന നിധീഷ്, കല്ലായി സ്വദേശികളായവിനിഷ് , ശരത്ത്,  ഷിറിൻ , അമിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ  പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡ് കാര്യവാഹ് ഷിനിൽ ശങ്കർ,ബിജെപി ചക്കരക്കൽ മണ്ഡലം പ്രസിഡണ്ട്  വിപിൻ ഐവർക്കുളം, ജനറൽ സെക്രട്ടറി രമേശൻ എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

വളരെ പുതിയ വളരെ പഴയ