Zygo-Ad

പൊന്ന്യത്തങ്കം സമാപിച്ചു

 


പൊന്ന്യം ഏഴരക്കണ്ടത്തിൽ ഏഴു ദിവസങ്ങളിലായി നടന്നുവന്ന ആയോധന കലോത്സവം 'പൊന്ന്യത്തങ്കം' സമാപിച്ചു. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ അധ്യക്ഷനായി. സ്പീക്കർ എ എൻ ഷംസീർ, ജില്ലാ സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ്, അഡീഷണൽ ചീഫ് ജുഡീഷണൽ മജിസ്ട്രേറ്റ് സി ഉബൈദുള്ള, ബിആ ർഡിസി മാനേജിങ് ഡയറക്ടർ പി ഷിജിൻ, സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് കെ കെ പവിത്രൻ എന്നിവർ മുഖ്യാതിഥികളായി. 


മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് പി വത്സൻ, പൊന്ന്യം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി വി സന്തോഷ്, സി എൻ  ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഫോക് ലോർ അക്കാദമി സെക്രട്ടറി എ ബി അജയകുമാർ സ്വാഗതവും ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ്ലിൻ നന്ദിയും പറഞ്ഞു. ഭാർഗവ കളരി, അഗസ്ത്യകളരി സംഘങ്ങളുടെ കളരിപ്പയറ്റ്, പൂരക്കളി മത്സരം എന്നിവ അരങ്ങേറി. ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയുടെ സംഗീത പരിപാടിയും നടന്നു.
വളരെ പുതിയ വളരെ പഴയ