Zygo-Ad

മൂന്നുപെരിയയിൽ സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചു ; രണ്ട് പേര്‍ പിടിയില്‍


കണ്ണൂർ: മൂന്നുപെരിയയില്‍ ബൈക്കിലെത്തി സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍. കതിരൂർ സ്വദേശി മുദസിർ, മലപ്പുറം സ്വദേശി ജാഫർ എന്നിവരാണ് പിടിയിലായത്.

സിസിടിവി കേന്ദ്രീകരിച്ച്‌ ചക്കരക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കഴിഞ്ഞ മാസം ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു പെരളശേരി സ്വദേശി പ്രേമജ.അതിനിടയിലാണ് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ പ്രേമജയുടെ മൂന്നു പവന്‍റെ സ്വർണമാല പൊട്ടിച്ച്‌ കടന്ന് കളഞ്ഞത്.

കവർച്ചയ്ക്ക് ശേഷം വയനാട്ടിലേക്ക് പോയ മുദസിറും ജാഫറും ബത്തേരിയിലെ ജ്വല്ലറിയില്‍ സ്വർണം വിറ്റ് പണം കൈക്കലാക്കി.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.മുദസിറിനും ജാഫറിനുമെതിരെ സമാനരീതിയില്‍ മുപ്പതോളം കേസുകള്‍ വിവിധ സ്റ്റേഷനുകളിലായുണ്ട്.
വളരെ പുതിയ വളരെ പഴയ