കൂത്തുപറമ്പ് ( കണ്ണൂർ ): യാത്രക്കിടെ യുവതിയെ ബസ്സ് ഡ്രൈവർ കയ്യേറ്റം ചെയ്യുകയും ബസ്സിന്നകത്ത് തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്‌തതായി പരാതി.
പരിക്കേറ്റ കൂത്തുപറമ്പ് ആമ്പിലാട്ടെ എൻ പ്രസീതയെ (39) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലത്ത് സ്വകാര്യ ബസ്സില്‍ വരികയായിരുന്ന യുവതി കണ്ണോത്തും ചാലില്‍ ബസ്സ് നിർത്താൻ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവർ ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് നിർത്താതെ പോകവെ ചോദ്യം ചെയ്‌തപ്പോള്‍ ഡ്രൈവർ കൈയ്യേറ്റം ചെയ്യുകയും ബസ്സിനകത്ത് തള്ളിയിടുകയും ചെയ്തു എന്നാണ് പരാതി.
വീഴ്ചയിയില്‍ ബോധം നഷ്ടപ്പെട്ട പ്രസീതയെ ബസ്സിലുള്ള സഹയാത്രക്കാരാണ് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ കൊണ്ടു പോകാൻ ബസ്സ് ജീവനക്കാർ സഹകരിച്ചില്ലെന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചവരിലൊരാള്‍ പറഞ്ഞു.