അഞ്ചരക്കേണ്ടി :അഞ്ചരക്കണ്ടിയിലെ മുതിർന്ന സി പി ഐ എം നേതാവായിരുന്ന, സി.പി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന സഖാവ് സി. പി. രാജൻ അന്തരിച്ചു. ദീർഘകാലം വേങ്ങാട് ലോക്കൽ സെക്രട്ടറിയായും കുത്തുപറമ്പ്, പിണറായി AC മെമ്പറായും പ്രവർത്തിച്ചു കർഷകതൊഴിലാളി യൂനിയൻ്റെ നേതാവായും ചെത്ത് തൊഴിലാളി യൂനിയൻ CITU മട്ടന്നൂർ റെയിഞ്ച് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രവർത്തിച്ച മേഖലയിലാകെ തൊഴിലാളികളുടെ സ്നേഹാദരവ് പിടിച്ച് പറ്റിയ നേതാവായിരുന്നു സിപി. ദീർഘകാലം കുന്നിരിക്ക സർവ്വീസ് സഹകരണ ബേങ്കിൻ്റെ പ്രസിണ്ടായിരുന്നു . രാഷ്ട്രിയ എതിരാളികൾ പോലും വളരെ ബഹുമാനത്തോട്കൂടിയാണ് CP യോട് പെരുമാറിയിരുന്നത് ഏതൊരു പ്രശ്നവും വളരെ തൻമയത്തത്തോട് കുടി പരിഹരിക്കാൻ കഴിയുമായിരുന്ന വ്യക്തി ആയിരുന്നു.
അവിഭക്ത എടക്കാട് ഏരിയയിലെ അവിഭക്ത അഞ്ചരക്കണ്ടി ലോക്കൽ കമ്മറ്റി അംഗമായി തൊഴിലാളികൾക്കിടയിൽ സി പി ഐ എം കെട്ടിപ്പടുക്കാൻ നേതൃനിരയിൽ പ്രവർത്തിച്ച നേതാവായിരുന്നു.
അദ്ദേഹത്തോട്ടുള്ള ആദര സൂചകമായി നാളെ 19/02/2025 ന് തട്ടാരി ടൗണിൽ ഉച്ച 12 മണി വരെ ഹർത്താൽ ആചരിക്കും.