പേരാവൂർ: മുരിങ്ങോടിയിൽ ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് എട്ടു മണിയോടെ മുരിങ്ങോടി ടൗണിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ മുരിങ്ങോടി സ്വദേശിയായ ഷഹ്മിലിന് പരിക്കേറ്റു. പരിക്കേറ്റ ഷഹ്മിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിനുശേഷം ബുള്ളറ്റ് നിർത്താതെ പോവുകയായിരുന്നു.