കൂത്തുപറമ്പ് :ആമ്പിലാട് കനാൽകര, ദേശബന്ധു ഭാഗങ്ങളിലായി നാലുപേർക്ക് ഭ്രാന്തൻനായയുടെ കടിയേറ്റു. കനാൽക്കരയിലെ ചന്തൂട്ടി (70), രത്നമ്മ (62), മാലതി (60)i8 എന്നിവർക്കും ദേശബന്ധുവിലെ രത്നവല്ലി (53)ക്കുമാണ് കടിയേറ്റത്. തിങ്കൾ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റവർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ നിരവധി നായകൾക്കും കടിയേറ്റിട്ടുണ്ട്. ഭ്രാന്തൻനായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി.