ചക്കരക്കല്‍ : ചക്കരക്കല്ലില്‍ വീണ്ടും വൻ മയക്കുമരുന്ന് വേട്ടയുമായി പൊലിസ്. രാസ ലഹരിയായ അഞ്ചര ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ ചക്കരക്കല്‍ പൊലിസിൻ്റെ പിടിയിലായി.
മുഴപ്പാല സ്വദേശികളായ സാരംഗ്, അമൃത് ലാല്‍, അഖില്‍ പ്രകാശ് എന്നിവരെയാണ് സി.ഐ എം.പി ആസാദിൻ്റെ നേതൃത്വത്തില്‍ പൊലിസ് അറസ്റ്റു ചെയ്തത്.
മുഴപ്പാല ബംഗ് ളാവ് മൊട്ടയില്‍ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.