Zygo-Ad

സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച്‌ മൂന്നു പേര്‍ക്ക് പരിക്ക്

       


   

മാലൂർ: സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച്‌ മൂന്നു പേര്‍ക്ക് പരിക്ക്. മാലൂര്‍ തോലമ്പ്ര സ്വദേശികളായ കെ എല്‍ സുധീഷ്, ഭാര്യ വിജി, മകള്‍ സ്‌നേഹ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ച സ്‌നേഹയെ ആശുപത്രിയില്‍ കാണിച്ച്‌ മടങ്ങി വരെ ഞായറാഴ്ച രാത്രി 8.45ന് തെരുവത്ത് വച്ചായിരുന്നു അപകടം. 

ഏഴു വയസ്സുകാരിയായ സനേഹയുടെ തലക്കും കണ്ണിനും പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഒരു പല്ലും കൊഴിഞ്ഞു. 

വിജിയുടെ കണ്ണിനും മുഖത്തുമാണ് പരിക്കേറ്റത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സുധീഷിന്റെ ഇടത് തോളെല്ലിനും പരിക്കേറ്റു.

വളരെ പുതിയ വളരെ പഴയ