ചക്കരക്കല്‍: തയ്യല്‍ക്കാരിയായ യുവതിയോട് സംസാരിച്ചതിൻ്റെ വൈരാഗ്യത്താല്‍ യുവാവിനെ മർദ്ദിച്ചതായി പരാതി. ഏച്ചൂർ ചാപ്പയിലെ പി.റിഞ്ചുവിൻ്റെ പരാതിയിലാണ് സനേഷ്, രാഹുല്‍ എന്നിവരാണ് മർദ്ദിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ മാവിലച്ചാല്‍ മംഗലശ്ശേരി പുതിയ ഭഗവതി ക്ഷേത്രോത്സവം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന പരാതിക്കാരനെയും സുഹൃത്തായ ഷിനോജിനെയും മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.
തയ്യല്‍ ജോലി ചെയ്യുന്ന സ്ത്രീയുമായി സംസാരിച്ചതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമെന്നാണ് പരാതി.