Zygo-Ad

ചതിരൂർ നീലായിൽ രണ്ട് കിലോമീറ്റർ പ്രതിരോധ വേലി നിർമ്മാണം പൂർത്തിയായി; വന്യ മൃഗത്തിന്റെ മുരൾച്ചയിൽ ഭീതിയൊഴിയാതെ പ്രേദേശ വാസികൾ


 ഇരിട്ടി: പുലി വളർത്തുനായ്ക്കളെ പിടിച്ച ആറളത്തെ ചതിരൂർ നീലായിൽ ജനവാസ മേഖലയോടടുത്ത വന പ്രദേശത്തുനിന്നും വന്യ മൃഗത്തിന്റെ ഇടക്കിടെയുണ്ടാകുന്ന മുരൾച്ചയിൽ ഭീതിമാറാതെ പ്രദേശവാസികൾ. എന്നാൽ പ്രതിരോധ സംവിധാനം എന്ന നിലയിൽ ഒരുക്കുന്ന സോളാർ പ്രതിരോധ വേലിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനിടയിലും പ്രദേശത്ത് പുലിയുടെ സാനിധ്യം ഉണ്ടെന്നു തെളിയിക്കുന്ന വിധത്തിലാണ് ഇടയ്ക്കിടെ വന്യമൃഗത്തിന്റെ മുരൾച്ച കേൾക്കുന്നത്. ഇതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്.

 കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ പുലി ഇവിടെ നിന്നും മറ്റൊരു ഭാഗത്തേക്ക് മാറിയതായാണ് ജനങ്ങൾ കരുതിയിരുന്നത്. വനം വകുപ്പ് ഈ ഭാഗത്ത് തിരച്ചിൽ നടത്തുകയും പടക്കം പൊട്ടിച്ചും മറ്റും പുലിയെ ഉൾവനത്തിലേക്ക് തുരത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഇതേ സഥലത്തുനിന്നും വീണ്ടു മുരൾച്ച കേട്ടതോടെ ജനങ്ങൾ വീണ്ടും ഭീതിയിലാവുകയായിരുന്നു. പുലി വീണ്ടും ജനവാസ മേഖലയിലേക്ക് കടക്കുകയാണെങ്കിൽ ഇതിനെ കൂട്ടിലാക്കാനുള്ള സംവിധാനവും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. 

  പുലി വളർത്തുപട്ടിയെ പിടിക്കുകയും ജനങ്ങൾ പ്രതിഷേധത്തിനൊരുങുകയും ചെയ്തതോടെ നടന്ന മന്ത്രി തല ചർച്ചയിലുണ്ടായ തീരുമാനത്തിന്റെ  

ഭാഗമായാണ് വനാതിർത്തിയിൽ പ്രതിരോധ വേലി നിർമ്മാണം വനംവകുപ്പ് ആരംഭിച്ചത്. മാനാംകുഴി മുതൽ നീലായി വരെ രണ്ട് കിലോമീറ്ററാണ് വേലി നിർമ്മിച്ചിരിക്കുന്നത്. പൊട്ടിച്ച പാറ മുതൽ നീലായ് വരെയുള്ള 4.5 കിലോമീറ്റർ ഭാഗത്താണ് സോളാർ തൂക്ക് വേലിനിർമ്മിക്കുന്നത്. കൂടാതെ നീലായി മുതൽ വാളത്തോട് വരെയുള്ള 4.5 കിലോമീറ്റർ ഭാഗത്ത് സോളാർ തൂക്കുവേലി നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നടപടികളും ആരംഭിച്ചിട്ടുണ്ട്. വനാതിർത്തിയിലെ അടിക്കാടുകൾ വെട്ടിതെളിക്കുന്ന പ്രവ്യത്തിയും ആരംഭിച്ചിട്ടുണ്ട്. കൊട്ടിയൂർ റെയിഞ്ചർ പി. പ്രസാദിന്റെയും കിഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ പി. പ്രകാശന്റെയും നേതൃത്വത്തിലാണ് മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. 

അതേസമയം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ മേഖലയിലേക്കുള്ള തെരുവിളക്കുകൾ എല്ലാം പ്രവർത്തന ക്ഷമമാക്കുകയും വനം വകുപ്പിന്റെ 24 മണിക്കൂർ നിരീക്ഷണവും തുടരുകയാണ്. പ്രദേശത്തെ വീടുകളിലെല്ലാം കുടിവെള്ളമെത്തുന്നത് വനത്തിനകത്തെ നീരുറവകളിൽ പൈപ്പ് സ്ഥാപിച്ചാണ്. വനമേഖലയിൽ നിന്നും പൈപ്പിട്ട് കുടിവെള്ള ശേഖരിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങളും വനം വകുപ്പിന്റെ ഭാഗത്തുന്നിന്നും നൽകുന്നുണ്ട്. വനാതിർത്തിയിൽ നിലവിൽ തകർന്നു കിടക്കുന്ന പ്രതിരോധ വേലിയാണ് ഇപ്പോൾ പുനസ്ഥാപിച്ചിരിക്കുന്നത്. പുതുതായി സൗരോർജ്ജ തൂക്ക് വേലി യാഥാർത്ഥ്യമാകുന്നത് വരെ നിലവിലുളള വേലിയെ ശക്തിപ്പെടുത്തലാണ് ഇപ്പോൾ നടക്കുന്നത്.

വളരെ പുതിയ വളരെ പഴയ