മട്ടന്നൂർ: മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ആറിന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ ഒറ്റത്തവണ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തും.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും 15-ന് കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ നടത്തുന്ന പ്രയുക്തി 2025 മെഗാ തൊഴിൽ മേളയുടെ ഭാഗമായാണിത്.
250 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പുമായി മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തണം.
PH, 0497 2707610, 6282942066