Zygo-Ad

ഇരിട്ടിയിൽ എംഎസ്എഫ് നേതാവിന് നേരെ അക്രമം; കാലിന് വെട്ടേറ്റ മുഹമ്മദ് നൈസാം ആശുപത്രിയിൽ

 


ഇരിട്ടി: കണ്ണൂർ ജില്ലയിലെ വിളക്കോട് ചാക്കാട് വെച്ച് എംഎസ്എഫ് ജില്ലാ ഭാരവാഹിക്കു നേരെ ക്രൂരമായ അക്രമം. എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

ബുള്ളറ്റിലും കാറിലുമായെത്തിയ സംഘം നൈസാമിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നൈസാമിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ഉടൻ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന നൈസാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിന് പിന്നിൽ എസ്ഡിപിഐ (SDPI) പ്രവർത്തകരാണെന്ന് എംഎസ്എഫ് നേതൃത്വം ആരോപിച്ചു. പ്രദേശത്ത് രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമികളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.



വളരെ പുതിയ വളരെ പഴയ