മട്ടന്നൂർ▾ കളിക്കുന്നിതിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. അയ്യല്ലൂർ 'ശിവദം' ഹൗസിൽ ശിവദേവ് (16) ആണ് ടർഫ് കോർട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായർ പുലർച്ചെയാണ് മരിച്ചത്. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
അച്ഛൻ: കെ രതീശൻ (മട്ടന്നൂർ എയർപോർട്ട്). അമ്മ: ശ്രീനിഷ. സഹോദരി: പാർവതി (മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി).
