Zygo-Ad

കൂത്തുപറമ്പ് ഷീറോസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു




കൂത്തുപറമ്പ്: അന്താരാഷ്ട്ര വനിതാ കൂട്ടായ്മയായ ഇന്റർനാഷണൽ വൈസ് വുമൺസ് ക്ലബ് കൂത്തുപറമ്പ് ഷീറോസിന്റെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. സബർമതി സാംസ്കാരിക വേദി ഹാളിൽ നടന്ന കുടുംബ സംഗമം കൂത്തുപറമ്പ് നഗരസഭ വാർഡ് കൗൺസിലർ കെ.വി. ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡന്റ് സി.വി. സുരഭി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലും ക്ലബ്ബ് വൈസ് പ്രസിഡന്റുമായ യശോദ പയ്യൻ ക്രിസ്മസ്-നവവത്സര സന്ദേശം കൈമാറി. എഴുത്തുകാരിയും കെ.എസ്.ഇ.ബി റിട്ടയേർഡ് സൂപ്രണ്ടുമായ പി.കെ. രാജലക്ഷ്മി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ചടങ്ങിൽ ക്ലബ്ബ് ജോയിന്റ് സെക്രട്ടറി സി.എം. ലത സ്വാഗതവും ട്രഷറർ എം. രമണി നന്ദിയും രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് പി.പി. ഷമീല, ജോയിന്റ് സെക്രട്ടറി സി. ബീന, മേഖല ഭാരവാഹികളായ സി. വിശ്വനാഥൻ, ഉഷ വിശ്വം എന്നിവർ ആശംസകൾ അർപ്പിച്ചു. വസന്ത വിജയൻ, വിജന ജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷത്തിന്റെ ഭാഗമായി ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.


വളരെ പുതിയ വളരെ പഴയ